ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷനു സമീപം സ്‌കൂട്ടറപകടത്തില്‍ മരിച്ചത് കുടുംബത്തിന്‍റെ ഏക പ്രതീക്ഷ. മരിച്ച ദീപു ജയപ്രകാശും പരിക്കേറ്റ സഹപാഠി സംഗീത് ശശിയും ഇരിട്ടി മലബാര്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്നു.
ജോലി ചെയ്ത് സ്വന്തമായി പണമുണ്ടാക്കി പഠിക്കുന്ന ദീപുവും സംഗീതും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ ഉള്‍പ്പെടെയുള്ള തൊഴിലെടുത്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ ഏക ആണ്‍കുട്ടിയായിരുന്നു ദീപു. ഉച്ചയ്ക്ക് ഒന്നിന് സ്‌കൂട്ടറില്‍ ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലുംമുട്ടിയിലെ കുടുംബശ്രീ ഹോട്ടലില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് അപകടം നടന്നത്. കോളജില്‍നിന്നും ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയ കുട്ടികള്‍ ക്ലാസില്‍ തിരിച്ചെത്താതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞത്.
അപകടസ്ഥലത്ത് റോഡില്‍ റോഡില്‍ തളം കെട്ടിയ രക്തവും മറ്റും ഇരിട്ടി അഗ്‌നിശമനസേനയെത്തി കഴുകിക്കളയുകയായിരുന്നു. അരമണിക്കൂറിലേറെ ഇരിട്ടി-കൂട്ടുപുഴ റോഡില്‍ ഗതാഗതവും തടസപ്പെട്ടു.
إرسال تعليق