കൊച്ചി: നവകേരളാ സദസ്സ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രമാര്‍ക്കും എതിരേയുള്ള ഷൂസ് ഏറിനെ തള്ളി കെഎസ്‌യു. അത് വൈകാരിക പ്രതിഷേധം മാത്രമായിരുന്നു എന്നും അത്തരം രീതികള്‍ സമരമാര്‍ഗ്ഗം അല്ലെന്നും ഇനി അത്തരം രീതികള്‍ ഉണ്ടാകില്ലെന്നുമാണ് കെഎസ് യു നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞത്.
ഇത് വലിയ വിമര്‍ശനത്തിനും കാരണമായി മാറിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഷൂ എറിഞ്ഞ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന നവകേരള സദസ് പുനരാരംഭിച്ചതിനു പിന്നാലെ കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലില്‍വച്ചായിരുന്നു ഷൂ കൊണ്ടുള്ള ഏറ്. വിവിധയിടങ്ങളില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടിയും കാട്ടി. പ്രതിഷേധവുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി.
ഷൂ എറിഞ്ഞതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാനാണു നീക്കമെന്നും ഷൂ ഏറിലേക്കു പോയാല്‍ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കോതമംഗലത്ത് നവകേരള സദസില്‍ സംസാരിക്കുമ്പോഴാണു മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ളൂ ഷൂ എറിയാൻ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു.
إرسال تعليق