Join News @ Iritty Whats App Group

തിരക്കുകൂട്ടേണ്ട, ആധാർ സൗജന്യമായി പുതുക്കാൻ ഇനിയും സമയമുണ്ട്, പുതിയ തിയ്യതി അറിയാം...


ദില്ലി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 

ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല. 

സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.

10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം. ആധാര്‍ പുതുക്കാനുള്ള അവസാന തിയ്യതി ആദ്യം ജൂണ്‍ 14 എന്നാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് നീട്ടുകയായിരുന്നു. 

സ്വയം പുതുക്കാന്‍...

https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക

'ഡോക്യുമെന്റ് അപ്ഡേറ്റ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും

വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക

Post a Comment

أحدث أقدم
Join Our Whats App Group