Join News @ Iritty Whats App Group

ഇതെന്ത് ദുരന്തം; ഫിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് 'ഐ ഫോണ്‍ 15' കിട്ടിയത് 'പിയേഴ്സ് സോപ്പ് !


പലര്‍ക്കും ഇന്നും ഐ ഫോണിന്‍റെ ഏറ്റവും പുതിയ സീരിസ് വാങ്ങുകയെന്നാല്‍ സ്വപ്നം മാത്രമാകും. എന്നാല്‍ ആശിച്ച് ആശിച്ച് അവസാനം ഒരു ഐഫോണ്‍ 15 ന് ഓര്‍ഡര്‍ നല്‍കി അത് കൈയില്‍ കിട്ടുമ്പോള്‍ ഐ ഫോണിന് പകരം സോപ്പാണെങ്കിലോ? എന്തായിരിക്കും നിങ്ങളുടെ മാനസീകാവസ്ഥ? എന്തായാലും ആ മാനസികാവസ്ഥയിലൂടെ കടന്ന് പോവുകയാണ് വ്ലാഗറായ വിദുർ സിരോഹി. അദ്ദേഹം ഏറെ ആശിച്ച് ഒരു ഐ ഫോണ്‍ ഫ്ലിപ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തു. പക്ഷേ... ദിവസങ്ങള്‍ക്ക് ശേഷം കൈയില്‍ കിട്ടിയപ്പോള്‍ ഐ ഫോണ്‍ 15 വെറും പിയേഴ്സ് സോപ്പായി മാറി. ഇത്രയും ഗുരുതരമായ കൃത്യവിലോപം കാട്ടിയിട്ടും പ്രശ്നം പരിഹരിക്കാന്‍ ഫ്ലിപ്കാര്‍ട്ട് തയ്യാറാകുന്നില്ലെന്നും വിദുര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം പേരില്‍ എഴുതി.

bhookajaat എന്ന ഇന്‍സ്റ്റാഗ്രം പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് വന്നത്. ഒരു വീഡിയോ പങ്കുവയ്ക്കുകയും ഒപ്പം ഇങ്ങനെ കുറിക്കുകയും ചെയ്തു., 

'ഒരു ഐ ഫോണ്‍ 15 തട്ടിപ്പ്: ഫ്ലിപ്കാര്‍ട്ട് ഇന്ത്യയുടെ ഡെലിവറി

ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് 2023 നവംബർ 16-ന് ഞാൻ ഐ ഫോണ്‍ 15 ഓർഡർ ചെയ്തു. ഡെലിവറി പ്രതീക്ഷിച്ചിരുന്ന തീയതി 2023 നവംബർ 17 ആയിരുന്നു. എന്നാല്‍ അന്ന് ഡെലിവറി നടന്നില്ല. അതിനാല്‍ അടുത്ത ദിവസം ഡെലിവറി ചെയേണ്ടതായിരുന്നു. പക്ഷേ ഞാന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഡെലിവറി തീയതി 2023 നവംബർ 22-ന് ഷെഡ്യൂൾ ചെയ്‌തു. തുടര്‍ന്ന് ഡെലിവറിക്കാരനോട് വൈകുന്നേരം വരാൻ അഭ്യർത്ഥിച്ചു. പക്ഷേ വൈകീട്ട് വരാന്‍ അയാള്‍ തയ്യാറായില്ല. പിന്നീട് അടുത്ത ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തു, 2023 നവംബർ 25 ലേക്ക്. പക്ഷേ അന്നും നടന്നില്ല. ഒടുവിൽ, 2023 നവംബർ 26-ന് ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഡെലിവറി എത്തി. 

പിന്നെ എന്താണെന്ന് ഊഹിക്കാമോ? 
വലിയ തട്ടിപ്പ് ; ഐ ഫോണ്‍ 15-ന് പകരം എനിക്ക് ലഭിച്ചത് ഒരു പിയേഴ്സ് സോപ്പ്.  
ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് എനിക്ക് ഒരു സഹായവും ലഭിക്കുന്നില്ല. അവരുടെ ഉപഭോക്താക്കള്‍ക്ക് ഒരു പരിഹാരവും ഇല്ല. ഈ പ്രശ്നത്തില്‍ പരിഹാരത്തിനായി എനിക്ക് ധാരാളം സമയവും ഊര്‍ജ്ജവും പാഴാകുന്നു. ഫ്ലിപ്കാര്‍ട്ട് ഇന്ത്യയിൽ നിന്നുള്ള ഓൺലൈൻ വാങ്ങൽ വലിയ നിരാശയും പരാജയവുമാണ്.'

Post a Comment

أحدث أقدم
Join Our Whats App Group