കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭർത്താവിന്റെ മാതൃസഹോദരൻ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ രാത്രിയാണ് എടച്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മർദനം എന്നീ വകുപ്പുകൽ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഓർക്കാട്ടേരിയിൽ യുവതിയുടെ ആത്മഹത്യ; ഷബ്നയുടെ ഭർത്താവിന്റെ മാതൃസഹോദരൻ അറസ്റ്റിൽ
News@Iritty
0
إرسال تعليق