കേരളത്തില്‍ വീണ്ടും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ശ്വാസകോശത്തിൽ രണ്ട് വർഷം വരെ കൊവിഡ് 19 ന് കാരണമായ സാർസ് കോവ് 2 വൈറസ് അണുബാധ നിലനിൽക്കാമെന്ന് പഠനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ചില വ്യക്തികളുടെ ശ്വാസകോശത്തിൽ അണുബാധയ്ക്ക് ശേഷം18 മാസം വരെ SARS-CoV-2 കാണപ്പെടുന്നുവെന്ന് മാത്രമല്ല പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
إرسال تعليق