കണ്ണൂര്‍: തളിപ്പറമ്പില്‍ ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറീസ സ്വദേശിയായ ഹോബാവ സോരനാണ് മരിച്ചത്.
മെറ്റില് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല.
രാവിലെ ഒമ്പതിന് വെള്ളോട് മുച്ചിലോട്ടുകാവിന് സമീപത്താണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
إرسال تعليق