Join News @ Iritty Whats App Group

മീൻ വളർത്തുന്ന ഫൈബർ ടാങ്കിൽ വീണ് 2 വയസുകാരന് ദാരുണാന്ത്യം


മലപ്പുറം: അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂർ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്‌മിൻ ആണ് മരിച്ചത്. ഇന്നലെ ഇച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കണ്ടെത്തിയത്.

ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതെ റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പിതാവ് ഫൈസൽ തിരുപ്പൂരിൽ ബേക്കറി ജോലിക്കാരനാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് ഫർസീൻ, ഷിഫു.

Post a Comment

Previous Post Next Post
Join Our Whats App Group