ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രത്യേക പോലീസ് സംഘം കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പരിശോധന നടത്തി. കുട്ടിയുടെ അച്ഛന്‍ ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അന്വേഷണസംഘം റെജിയുടെ ഒരു ഫോൺ കൊണ്ടുപോയെന്നും വിവരമുണ്ട്.
അതിനിടെ കൊല്ലത്തെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ച് മൊഴിയെടുക്കുമെന്ന് അറിയിച്ചു.
Ads by Google
إرسال تعليق