കണ്ണൂർ: പഞ്ചായത്തംഗത്തെ മർദിച്ചതിന് മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു. കണ്ണൂർ കേളകം പൊലീസ് ആണ് കേസെടുത്തത്. സിപിഎം പഞ്ചായത്തംഗം സജീവനെ വീട്ടിൽകയറി മർദിച്ചതിനാണ് കേസ്. ഒക്ടോബർ 2ന് രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. രാമച്ചി വാർഡ് മെമ്പറായ സജീവനെ യന്ത്രത്തോക്കുകളുമായി വീട്ടിൽ അതിക്രമിച്ചു കയറി മാവോയിസ്റ്റുകൾ മർദിക്കുകയായിരുന്നു. ഇവിടെ കോളനിയിൽ മാവോയിസ്റ്റുകളെത്തിയ വിവരം പുറത്തറിയിച്ചതിനാണ് മർദനം. മൊയ്തീൻ, മനോജ്,സോമൻ,സന്തോഷ്,രവി എന്നിവരാണ് പ്രതികൾ.
പഞ്ചായത്തംഗത്തെ മർദിച്ചു; മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു
News@Iritty
0
Post a Comment