ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ 47,664 കുടുംബങ്ങളില്‍ കുടിവെള്ളമെത്തും. ഇരിട്ടി നഗരസഭയിലും, കൊട്ടിയൂര്‍, കേളകം, കാണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് ,ആറളം, അയ്യൻകുന്ന്, പായം പഞ്ചായത്തുകളിലുമായി കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് 2024 ഡിസംബറില്‍ പൂര്‍ത്തിയാകുക.
ഇരിട്ടി നഗരസഭയില്‍ 10,450 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്. 94.18 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക് ഉടൻ സാങ്കേതിക അനുമതി ലഭ്യമാകും.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 76.6 6 കോടി രൂപ മുടക്കി ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകള്‍ക്കായി പഴശ്ശി അണക്കെട്ടില്‍ കിണര്‍ പമ്ബിങ് സ്റ്റേഷനും ഹയര്‍ സെക്കൻഡറി സ്കൂള്‍ കുന്നിലും കൊതേരിയിലുമായി 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകളും വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ ജോലികളും നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 94.18 കോടി രൂപ ചെലവില്‍ 212 കിലോമീറ്റര്‍ പൈപ്പ് ലൈൻ സ്ഥാപിച്ചു. പായം പഞ്ചായത്തില്‍ 92.51 കോടി ചെലവില്‍ 5,639 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തിക്കുന്നത്. അയ്യൻ കുന്നില്‍ 58.65 കോടി ചെലവില്‍ 4,621 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തിക്കുന്നത് മുഴക്കുന്ന് പഞ്ചായത്തില്‍ 63.45 കോടി ചെലവില്‍ 4999 കുടുംബങ്ങള്‍ക്കായി കുടിവെള്ളം എത്തിക്കുന്ന പ്രവൃത്തി തുടങ്ങി. ആറളത്ത് 55.8 കോടി ചെലവില്‍ 4,396 കുടുംബങ്ങള്‍ക്കും കൊട്ടിയൂരില്‍ 45.64 കോടി ചെലവില്‍ 4,347 കുടുംബങ്ങള്‍ക്കും കേളകത്ത് 41.5 3 കോടി ചെലവില്‍ 3,964 കുടുംബങ്ങള്‍ക്കും കണിച്ചാറില്‍ 41.41 കോടി ചെലവില്‍ 3,053 കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും.
ജല്‍ജീവൻ മിഷൻ പദ്ധതിയുടെ 60 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ച് കൊട്ടിയൂരില്‍ 450 കുടുംബങ്ങള്‍ക്കും കേളകത്ത് 650 കുടുംബങ്ങള്‍ക്കും കണിച്ചാറില്‍ 1150 കുടുംബങ്ങള്‍ക്കും കണക്ഷൻ നടപടികള്‍ പൂര്‍ത്തീകരിച്ചു. പേരാവൂര്‍ പഞ്ചായത്തില്‍ 67.2 കോടി രൂപ ചെലവില്‍ 5,295 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും അടുത്ത ഡിസംബറില്‍ പൂര്‍ത്തീകരിക്കും. യോഗത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനായി അനിയന്ത്രിതമായി റോഡുകള്‍ വെട്ടി മുറിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ടൗണുകളില്‍ റോഡ് കട്ടര്‍ ഉപയോഗിച്ചു മാത്രമേ പൊളിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്ബുടാകം പറഞ്ഞു. ഉപഭോക്താക്കളില്‍നിന്ന് ഒപ്പിട്ടുവാങ്ങുന്ന സമ്മതപത്രത്തെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യകതമായ ഉത്തരം നല്‍കാൻ ഉദ്യോഗസ്ഥര്‍ക്കായില്ല.
നിലവില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ചിലരെ മാറ്റിയശേഷം പകരം ആളെ നിയമിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും പരാതി ഉയര്‍ന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് എം.എല്‍.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്ബള്ളിക്കുന്നേല്‍, പി. രജനി, ടി. ബിന്ദു. കെ.പി. രാജേഷ്, ടി.പി. വേണുഗോപാലൻ, റോയ് നമ്ബുടാകം എന്നിവര്‍ പങ്കെടുത്തു
Post a Comment