കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ കൂട്ടത്തോടെ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കും.
സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളിലേയും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും ജഡ്ജിമാര്‍ക്കുമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. പിന്നാലെ കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം കോടതിയില്‍ എത്തി പരിശോധന നടത്തിയിരുന്നു. ശേഷം ഇന്ന് ഉന്നത മെഡിക്കല്‍ സംഘം വിശദമായ പരിശോധനക്ക് ശേഷമുള്ള റിപ്പോര്‍ട്ട് നല്‍കും.
രോഗകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും വൈറസ് ബാധയാകാമെന്നാണ് സംശയിക്കുന്നത്. കോടതിയില്‍ നിന്നും ശേഖരിച്ച 23 പേരുടെ രക്ത-സ്രവ സാമ്ബിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ എന്നാണ് ആരോഗ്യ വിഭാഗം അറിയിക്കുന്നത്.
إرسال تعليق