Join News @ Iritty Whats App Group

വിളക്കോട് - അയ്യപ്പൻ കാവ്, എടത്തൊട്ടി - പെരുമ്പുന്ന റോഡുകൾ നവീകരണത്തിന് 6.85 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു


കാക്കയങ്ങാട് :പേരാവൂർ മണ്ഡലത്തിലെ വിളക്കോട് - അയ്യപ്പൻ കാവ് , എടത്തൊട്ടി - പെരുമ്പുന്ന PWD റോഡുകൾ മെക്കാഡം ചെയ്ത് നവീകരിക്കുന്നതിന് ബജറ്റ് പ്രവർത്തിയിൽ പെടുത്തി നവീകരിക്കുന്നതിന് 6.85 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം എൽ എ അറിയിച്ചു.വിളക്കോട് - അയ്യപ്പൻ കാവ് റോഡിനു മൂന്നു കോടിയുടെയും എടത്തൊട്ടി - പെരുമ്പുന്ന റോഡിനു 3.85 കോടിയുടെയുമാണ്‌ ഭരണാനുമതി ലഭിച്ചത്.ബജറ്റിൽ രണ്ട് റോഡിനും കൂടി 5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ വിളക്കോട് - അയ്യപ്പൻ കാവ് റോഡിനു മൂന്നു കോടിയുടെയും എടത്തൊട്ടി - പെരുമ്പുന്ന റോഡിനു 3.85 കോടിയുടെയും ആവശ്യമായി വന്നിരുന്നു. പ്രസ്തുത പ്രവർത്തികൾക്ക് അധിക തുകയ്ക്കുള്ള ഭരണാനുപാതി ലഭിച്ചത് കൊണ്ട് പൂർണമായും റോഡ് പ്രവർത്തി നടത്താൻ സാധിക്കുമെന്നും സണ്ണി ജോസഫ് എം എൽ എ അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group