കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീപിടിച്ച് ഒരു ബോഗി പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ആണ് തീപിടിച്ചത്. രാത്രി ഒന്നരയോടെയാണ് സംഭവം. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ബോഗി പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾക്ക് പ്ലാറ്റ്‌ഫോം വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും തീയണയ്ക്കൽ ശ്രമം ദുഷ്ക്കരമാക്കി.
എലത്തൂരിൽ ആക്രമണം നടന്ന ട്രെയിനിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടോ മറ്റു സ്വാഭാവിക തീപിടിത്തമോ നടക്കാനുള്ള സാധ്യത വിരളമാണ്. രാത്രിയോടെയാണ് ബോഗി സ്റ്റേഷനിൽ എത്തിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബോഗിക്ക് തീപിടിച്ചത്.
إرسال تعليق