Join News @ Iritty Whats App Group

WhatsApp ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; അയച്ച മെസേജുകള്‍ ഇനി വീണ്ടും എഡിറ്റ് ചെയ്യാം

ലോകമെമ്പാടുമുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇനി മുതല്‍ നിങ്ങൾ വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കും. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു.

”അയച്ച മെസേജിലെ അക്ഷരത്തെറ്റ് തിരുത്തുന്നത് മുതല്‍ പുതിയത് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതിന് വരെ സഹായകമായ ഒരു പുതിയ ഫീച്ചര്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. നിങ്ങളുടെ ചാറ്റുകളുടെ നിയന്ത്രണം പൂര്‍ണമായി നിങ്ങളില്‍ തന്നെ നിക്ഷിപ്തമാകുന്ന സംവിധാനം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന മെസേജില്‍ പ്രസ് ചെയ്യുക. തുടര്‍ന്ന് കാണുന്ന എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. മെസേജ് അയച്ച് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ ഈ സംവിധാനം നിങ്ങളെ സഹായിക്കും,” വാട്‌സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വാട്‌സ്ആപ്പ് മെസേജ് എഡിറ്റ് ചെയ്യുന്നത് എങ്ങനെ?

നിങ്ങളുടെ മൊബൈല്‍ ഫോണിലെ വാട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.
പിന്നീട് ചാറ്റ് ഓപ്ഷന്‍ തുറക്കുക.
എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന ചാറ്റ് സെലക്ട് ചെയ്യുക.
അതില്‍ ഏത് മെസേജാണ് നിങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് സെലക്ട് ചെയ്യുക.
എഡിറ്റ് ചെയ്യാനാഗ്രഹിക്കുന്ന മെസേജില്‍ അമർത്തി പിടിക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ അടങ്ങിയ ഒരു മെനുബാര്‍ ലഭിക്കും.
ആ മെനുവില്‍ നിന്ന് എഡിറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം ഇഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ക്ക് മെസേജില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

ആന്‍ഡ്രോയ്ഡില്‍ എഡിറ്റ് ചെയ്യുന്നതെങ്ങനെ?

ഫോണില്‍ വാട്‌സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.
എഡിറ്റ് ചെയ്യാനുള്ള മെസേജ് ഉള്‍പ്പെട്ട ചാറ്റ് സെലക്ട് ചെയ്യുക.
അതില്‍ എഡിറ്റ് ചെയ്യാനുള്ള മെസേജ് തെരഞ്ഞെടുക്കുക.
വലതുവശത്തുള്ള മൂന്ന് ഡോട്ട് അടങ്ങിയ മെനു ക്ലിക്ക് ചെയ്യുക.
അതിലെ എഡിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ശേഷം അവശ്യമായ തിരുത്തലുകള്‍ നടത്താവുന്നതാണ്.
എഡിറ്റിന് ശേഷം സെന്‍ഡ് ബട്ടണ്‍ പ്രസ് ചെയ്യുക.
എഡിറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ എഡിറ്റഡ് എന്ന ലേബലില്‍ ചാറ്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്നതാണ്. മെസേജ് അയച്ച് 15 മിനിറ്റിനുള്ളില്‍ മാത്രമേ എഡിറ്റ് ചെയ്യാനാകുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ചാറ്റുകൾക്ക് വാട്സ്ആപ്പ് അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചർ ഏർപ്പെടുത്തിയിരുന്നു. പുതിയ അപ്ഡേറ്റ് അനുസരിച്ച് സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഇതുവഴി ഉപയോക്താക്കൾക്ക് സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം ഏർപ്പെടുത്താനാകും.

Post a Comment

أحدث أقدم
Join Our Whats App Group