Join News @ Iritty Whats App Group

മഹാത്മാഗാന്ധി കലഹിക്കാൻ പോയിട്ടാണോ കൊല്ലപ്പെട്ടത്? തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ പി ജയരാജൻ




കണ്ണൂര്‍ : തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന പാംപ്ലാനി നടത്തിയതെന്ന് അറിയില്ലെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ പരാമര്‍ശം.

ഏത് സാഹചര്യത്തിലാണ് രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതെന്ന് അറിയില്ല. ഇത് ബോധപൂര്‍വമായ പരാമര്‍ശമാണെന്ന് കരുതുന്നില്ലെന്നും, നേരത്തെ ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് പാംപ്ലാനിയെന്നും, പ്രസ്താവന ഗൗരവമായി കാണേണ്ട കാര്യമില്ലെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു പാംപ്ലാനിയുടെ പരാമര്‍ശം. ചിലര്‍ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസംഗിച്ചു.

രക്തസാക്ഷികളുടെ കാര്യത്തില്‍ മഹാത്മാഗാന്ധിയാണ് ഒന്നാമത്. 1948 ജനുവരി 30ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ബിര്‍ള ഹൗസ് കോമ്പൗണ്ടില്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്നതിനിടെ 78-ാം വയസ്സില്‍ ഗാന്ധി വധിക്കപ്പെട്ടു. മതഭ്രാന്തനായ നാഥുറാം ഗോഡ്സെയാണ് കൊലപാതകത്തിന് പിന്നില്‍. ഗാന്ധി വധത്തിലെ ആര്‍എസ്എസ് ബന്ധം പിന്നീട് തെളിഞ്ഞു. മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത് പി ജയരാജന്‍ ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group