കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഹരീഷിന്‍റെ ചികിത്സചെലവുകള്‍ക്കായി ധനസഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തുവന്നിരുന്നു.
കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ സഹോദരി ശ്രീജ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു. പലരില്‍ നിന്നായി സഹായങ്ങൾ ലഭിച്ചുതുടങ്ങവെയാണ് ഹരീഷ് പേങ്ങന്‍ സിനിമ ലോകത്തോടെ വിടുറഞ്ഞത്. സംസ്കാരം നാളെ നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ഹരീഷ് പേങ്ങന്‍. ഹാസ്യവേഷങ്ങളിലെ നടന്‍റെ പ്രകടനം പല സിനിമകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
إرسال تعليق