Join News @ Iritty Whats App Group

പറക്കലിനിടയില്‍ ഫ്‌ളൈറ്റിലിരുന്ന് ബീഡി വലിച്ചതിന് 56 കാരന്‍ അറസ്റ്റിലായി ; കൂലിപ്പണിക്കാരനാണ്, ആദ്യമായിട്ടാണ് വിമാനത്തില്‍ കയറുന്നതെന്ന് പ്രതി


ബംഗലുരു: പറക്കലിനിടയില്‍ വിമാനത്തില്‍ യാത്രക്കാര്‍ മോശമായി പെരുമാറുന്നതിന്റെ അനേകം റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്ത് വിവാദമായി മാറിയത്. ഇക്കാര്യത്തിലെ ഏറ്റവും പുതിയ സംഭവം വിമാനത്തില്‍ 56 കാരന്‍ നടത്തിയ ബീഡിവലിയും അറസ്റ്റുമാണ്. അഹമ്മദാബാദില്‍ നിന്നും ബംഗലുരുവിലേക്ക് നടത്തിയ പറക്കലിനിടയില്‍ ആകാശത്ത് വെച്ച് ബീഡിവലിച്ച് സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കിയെന്ന കുറ്റത്തിന് അറസ്റ്റിലായത് ഒരു 56 കാരനായിരുന്നു.

ചൊവ്വാഴ്ച മദ്ധ്യാഹ്നത്തില്‍ കെമ്പാഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെഐഎ) വിമാനം ഇറങ്ങിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ പാലി ജില്ലയിലെ മാര്‍വാര്‍ ജംഗ്ഷന്‍ പ്രദേശവാസിയായ എം പ്രവീണ്‍കുമാറാണ് അറസ്റ്റിലായത്. ഇയാളെ ബംഗലുരു സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ബീഡി വലിച്ചതിന് ഒരാള്‍ അറസ്റ്റിലാകുന്ന സംഭവം ഇതാദ്യമാണ്. വിമാനത്തിലിരുന്ന് സിഗററ്റ് കത്തിച്ചതിന് ഈ വര്‍ഷം രണ്ടു പേര്‍ക്കെതിരേ കെഐഎ കേസെടുത്തിരുന്നു. അതേസമയം താന്‍ കൂലിപ്പണിക്കാരനാണെന്നും ആദ്യമായിട്ടാണ് വിമാനത്തില്‍ കയറുന്നതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

നേരത്തേ സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിയ തെരച്ചിലില്‍ സിഗററ്റ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം ഈ വര്‍ഷം പിടിച്ച ആദ്യ രണ്ടുകേസുകളിലും ഇരകള്‍ക്ക് വിമാനത്തിനുള്ളില്‍ പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്ന കാര്യമാണെന്ന് അറിയാമായിരുന്നു. എന്നാല്‍ കുമാറിന്റെ വിഷയത്തില്‍ അയാള്‍ വിമാനത്തില്‍ കയറുന്നത് ആദ്യമാണെന്നും വിമാനത്തില്‍ പുകവലി പാടില്ലെന്നുള്ള നിയമം അയാള്‍ക്കറിയില്ലായിരുന്നു എന്നും അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍വാറിലെ ഒരു കൂലിപ്പണിക്കാരനാണ് കുമാര്‍. ബന്ധത്തില്‍ പെട്ട ഒരാള്‍ മരണപ്പെട്ടതിനാല്‍ വേഗം എത്താന്‍ വേണ്ടിയാണ് വിമാനത്തില്‍ കയറിയതെന്നാണ് ഇയാള്‍ പറഞ്ഞത്.

സാധാരണഗതിയില്‍ ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളതെന്നും ട്രെയിന്റെ ടോയ്‌ലറ്റില്‍ ഇരുന്ന് വലിക്കാറുണ്ടായിരുന്നെന്നും അതുപോലെയാകും വിമാനത്തിലെന്ന് ചിന്തിച്ചു പോയെന്നും ഇയാള്‍ പറഞ്ഞു. ആകാശ എയര്‍ക്രാഫ്റ്റില്‍ ബംഗലുരുവിലേക്ക് പറക്കുകയായിരുന്നു കുമാര്‍. രാത്രി 1.10 ന് വിമാനം ബംഗലുരുവില്‍ ഇറങ്ങിയതിന് തൊട്ടുപുറകേ എയര്‍ലൈനിലെ ഡ്യൂട്ടി മാനേജര്‍ വിജയ് തുള്ളുരു കെഐഎ പോലീസിന് കുമാറിനെതിരേയുള്ള പരാതി നല്‍കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group