Join News @ Iritty Whats App Group

ആധാർ കാർഡ് പുതുക്കിയില്ലേ? ഈ തീയതി കഴിഞ്ഞാൽ പണം നൽകണം


ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെതുൾപ്പടെ ഏതൊരു കാര്യത്തിനും ഇപ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് ആധാർ കാർഡാണ്. ആധാർ കാർഡ് എടുത്തിട്ട് പത്ത് വര്ഷം കഴിഞ്ഞെങ്കിൽ നിരബന്ധമായും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ് പുതുക്കണമെങ്കിൽ തീർച്ചയായും പണം നല്കണം. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. 

ഒരു വ്യക്തിയുടെ ബയോമെട്രിക്‌സ്, വിലാസം, ഇമെയിൽ, ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ എല്ലാം പുതുക്കാനുള്ള അവസരമാണ് ഇത്. പത്ത് വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർ https://myaadhaar.uidai.gov.in എന്ന വിലാസത്തിൽ ഓൺലൈനായി ആധാർ പുതുക്കാം. 

സാധാരണയായി യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കാറുണ്ടെങ്കിലും ജൂൺ 14 വരെ ഇത് ആവശ്യമില്ല. MyAadhaar പോർട്ടലിൽ മാത്രമേ സൗജന്യ സേവനം ഓൺലൈനായി ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന്, കാർഡ് ഉടമകൾ 50 രൂപ ഫീസ് അടയ്‌ക്കേണ്ടി വരും. 


എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
'നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
'അപ്‌ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത് തുടരുക’ എന്നത് തിരഞ്ഞെടുക്കുക
ആധാർ കാർഡ് നമ്പർ നൽകുക
ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
'ഒട്ടിപി നൽകുക
'ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
പുതിയ വിശദാംശങ്ങൾ നൽകുക
ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

Post a Comment

أحدث أقدم
Join Our Whats App Group