Join News @ Iritty Whats App Group

ഇനി ഡ്രൈവിങ് ലൈസൻസ് പിവിസി പെറ്റ് ജി കാര്‍ഡിൽ; ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ഇനി ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി പെറ്റ് ജി കാർഡിൽ ലഭിക്കും. നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.

സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറും.

ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. നിയമ, വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി , ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ എന്നിവർ പങ്കെടുക്കും. ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ പി വി സി പെറ്റ്ജി ഡ്രൈവിംഗ് ലൈസൻസ് ഏറ്റുവാങ്ങും.

Post a Comment

أحدث أقدم
Join Our Whats App Group