Join News @ Iritty Whats App Group

കേരളത്തിന് ഒരു രാഷ്ട്രീയപാര്‍ട്ടി കൂടി ; നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി പ്രഖ്യാപിച്ചു ; മോഡിയുടെ ഭരണം മികച്ചതെന്ന് നേതാക്കള്‍


കൊച്ചി: കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും രാജിവെച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വി.വി. അഗസ്റ്റിനാണ് ചെയര്‍മാന്‍. ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍.

കാര്‍ഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യമെന്നും ഒരു പാര്‍ട്ടിയുടെ കീഴിലോ ഒരു പാര്‍ട്ടിയുമായി അടുപ്പമോ ഉണ്ടാക്കില്ലെന്ന് ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍ പറഞ്ഞു. ഇതുവരെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിനോട് അടുപ്പമോ എതിര്‍പ്പോ ഇല്ലെന്നും ആവശ്യം വന്നാല്‍ പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ പോയി കാണുമെന്നും പറഞ്ഞു.

റബറിന് 300 രൂപ വില ലഭിക്കുന്നനായി എന്നും സമരരംഗത്ത് ഉണ്ടാകും. കര്‍ഷകരുടെ വികാരമാണ് ബിഷപ് പാംബ്ലാനി പറഞ്ഞതെന്നും പറഞ്ഞു. ബിജെപി മതമേലധ്യക്ഷന്മാരെ കാണുന്നതില്‍ തെറ്റില്ല അത് എല്ലാ പാര്‍ട്ടികളും ചെയ്യുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് നല്ല ഭരണമാണ് കാഴ്ചവെയ്ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടെന്നും പറഞ്ഞു. ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പുതിയ പാര്‍ട്ടിയിലൂടെ നടത്തുന്നത്. ജോണി നെല്ലൂരും, മാത്യുസ്റ്റീഫനുമടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് രാജിവച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group