Join News @ Iritty Whats App Group

തങ്ങൾക്കൊപ്പം സഹപാഠികളായിരുന്നവർ ചേതനയറ്റ ശരീരങ്ങളായി മുന്നിൽ;കണ്ണീർക്കടലായി ഡോൺബോസ്‌കോ കോളേജ് അങ്കണം

ഇരിട്ടി : തങ്ങൾക്കൊപ്പം സഹപാഠികളായിരുന്നവർ ചേതനയറ്റ ശരീരങ്ങളായി മുന്നിൽ എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ അങ്ങാടിക്കടവ് ഡോൺബോസ്‌കോ അങ്കണം കണ്ണീർക്കടലായി മാറി. പലർക്കും തേങ്ങലടക്കാൻ കഴിയാതെ അത് പൊട്ടിക്കരച്ചിലായി മാറി. ഞായറാഴ്ച വായനാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളായ അങ്ങാടിക്കടവ് സ്വദേശിനി ജിസ്ന, കച്ചേരിക്കടവ് സ്വദേശി അഡോൺ, വെള്ളരിക്കുണ്ട് സ്വദേശിനി സ്നേഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി8 മണിയോടെ തങ്ങൾ പഠിക്കുന്ന കോളേജിൽ എത്തിച്ച് പൊതു ദർശനത്തിനു വെച്ചത്. സഹപാഠികളും, അദ്ധ്യാപകരും ഉൾപ്പെടെ അയ്യങ്കുന്ന്‌ പഞ്ചായത്തിലെ ജനങ്ങൾ ഒന്നടക്കം നിരവധി പേരാണ് ഇവർക്ക് അന്ത്യോപചാരമർപ്പിക്കാൻ കോളേജിൽ എത്തിച്ചേർന്നത്. 
ഡോൺബോസ്‌ക്കോ മാനേജർ ഫാ. ബെസ്റ്റിൻ നെല്ലിശേരിയുടെ നേതൃത്വത്തിൽ തിരു കർമ്മങ്ങൾക്ക് ശേഷം ജനനേതാക്കളും സഹപാഠികളും വൈദികരും സന്യാസി സമൂഹവും ആദരാഞ്ജലി അർപ്പിച്ചു. പിന്നീട്്മൂന്ന് പേരുടേയും മൃതദേഹം വീടുകളിൽ എത്തിച്ചു
ഡോ.വി.ശിവദാസൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വിവിധ രാഷ്ട്രി യ പാർട്ടി നേതാക്കളായ എം.വി.ജയരാജൻ, മാർട്ടിൻ ജോർജ്ജ്, സി.പി.മുരളി ചന്ദ്രൻ തില്ലങ്കേരി, കെ.സി.മുഹമ്മദ് ഫൈസൽ, കെ.വി.സക്കീർ ഹുസൈൻ, വി.ടി.തോമസ്, കെ.ടി.ജോസ്, പി.ഹരീന്ദ്രൻ, എൻ.അശോകൻ ,പി .പി .അശോകൻ, പ്രശാന്തൻ മുരിക്കോളി, തുടങ്ങിയവർ അന്ത്യാജ്ഞലിയർപ്പിക്കാൻ കോളേജിലെത്തി. 
   പഠനത്തിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഇവർ കോളേജിലെ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവരായിരുന്നു. അങ്ങാടിക്കടവ് ഡോൺബോസ്കോ അവസാന വർഷ ഡിഗ്രി വിദ്യാർഥിനികളായ അഡോണും, ജിസ്ന മേരി ജോസഫും അയ്യങ്കുന്നിലെ അടുത്തടുത്ത ഗ്രാമങ്ങളിലുള്ളവരാണ്. സ്നേഹ കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ആണെങ്കിലും മൂന്നുവർഷമായി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് . അതുകൊണ്ടുതന്നെ ഇവർ സ്വന്തം കുടുംബങ്ങൾ എന്ന പോലെ സൗഹൃദത്തിലായിരുന്നു. അവസാന വർഷ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയപ്പോൾ സ്വന്തം കുടുംബക്കാർക്ക് ഒപ്പം എന്നപോലെ സഹോദരിയെയും കൂട്ടി മലയാറ്റൂർ തീർത്ഥാടന അത്രയ്ക്ക് പുറപ്പെട്ടതും അതുകൊണ്ടാണ്. തീർത്ഥാടന യാത്രയും കഴിഞ്ഞ് വയനാട് വഴിയുള്ള മടക്കത്തിലാണ് കാർ അപകടത്തിൽപ്പെടുന്നത്.  
ബികോം ഫിനാൻസ് വിദ്യാർത്ഥിനിയായ ജിസ്നക്കും ബിസിഎ വിദ്യാർഥിയായ അഡോണിണിനും കോളേജിലെ ബെസ്റ്റ് വിദ്യാർത്ഥികൾക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ബികോം വിദ്യാർത്ഥിനി സ്നേഹ കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. മൂവരും എൻഎസ്എസ് യൂണിറ്റിലും സജീവമായിരുന്നു. 
അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികളായ അഡോണിൻ്റെയും ജിസ്ന ജോസഫിൻ്റെയും സംസ്കാരം ചൊവ്വാഴ്ച്ച നടക്കും. സ്നേഹ ജോസഫിൻ്റെ സംസ്കാരം ബുധനാഴ്ച്ചയും നടക്കും. പാലത്തുംക്കടവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ രാവിലെ 10.30 നാണ് അഡോണിൻ്റെ സംസ്കാര ചടങ്ങ്. അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയം സെമിത്തേരിയിൽ രാവിലെ 9.30ന് ജിസ്ന മേരിജോസിൻ്റെ സംസ്കാരം നടക്കും. രണ്ട് പേരുടെയും സഹപാഠികൾക്ക് പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനാണ് ഒരു മണിക്കുർ ഇടപെട്ട് സമയം നിശ്ചയിച്ചത്. വിദേശത്തുള്ള സഹോദരൻ എത്താൻ വേണ്ടിയാണ് സ്നേഹയുടെ സംസ്കാരം ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. രാവിലെ 9.30ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group