Join News @ Iritty Whats App Group

കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്; 28 ന് ഹാജരാകണം


ദില്ലി: കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഈ മാസം 28 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രാലയത്തേയും പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തൽ സത്യപാൽ മാലിക് നടത്തിയിരുന്നു. ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യം താൻ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും മൗനം പുലർത്താൻ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സത്യപാൽ വ്യക്തമാക്കിയത്.


റോഡ് മാർഗം സൈനികരെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും വിമാന സൗകര്യം ഏർപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ലെന്നായിരുന്നു സത്യപാൽ പറഞ്ഞു. അഞ്ച് വിമാനങ്ങൾ മാത്രമായിരുന്നു ആവശ്യമായിരുന്നത്. എന്നാൽ അത് അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.

ഭീകരാക്രമണതത്ിന് തൊട്ട് പിന്നാലെ നമ്മുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്നും എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് മിണ്ടേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നുമായിരുന്നു സത്യപാൽ പറഞ്ഞത്. സുരക്ഷാ ഉപദേഷ്ടാവയ അജിത് ഡോവലിനോടും ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹവും തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും സത്യപാൽ പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ സത്യപാലിന് സിബിഐ നോട്ടീസ് ലഭിച്ചത്. അതേസമയം
സത്യപാലിന്റെ പ്രതികരണത്തിൽ ഇതുവരെ പ്രതികരിക്കാൻ കേന്ദ്രസർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തയ്യാറായിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group