Join News @ Iritty Whats App Group

ഭക്ഷണം പാഴാക്കുന്നവര്‍ക്ക് 100 രൂപ പിഴ: പുതിയ സര്‍ക്കുലര്‍ ഇറക്കി വടക്കാഞ്ചേരി നഗരസഭ


തിരുവനന്തപുരം: ഭക്ഷണം പൂര്‍ണമായും കഴിക്കാതെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നവരില്‍ നിന്ന് 100 രൂപ പിഴയീടാക്കാന്‍ സര്‍ക്കുലര്‍ ഇറക്കി വടക്കാഞ്ചേരി നഗരസഭ. വിശന്നിരിക്കുന്നവര്‍ക്കേ വിശപ്പിന്റെ വിലയറിയൂ എന്ന വലിയ പാഠം ഓര്‍ത്തെടുത്ത് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ.കെ മനോജ് ഓഫീസ് ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ ജീവനക്കാരില്‍ ചിലര്‍ രംഗത്തു വന്നെങ്കിലും സര്‍ക്കുലര്‍ തരംഗമായി മാറുകയായിരുന്നു.

സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെ, 'ജീവനക്കാര്‍ കൊണ്ടുവരുന്ന ഭക്ഷണം മുഴുവന്‍ കഴിക്കാതെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. ഭക്ഷണം മുഴുവന്‍ കഴിക്കാതെ വേസ്റ്റ് ബിന്നില്‍ ഇടുന്നവരില്‍നിന്ന് 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണശേഷം അവശേഷിക്കുന്ന കറിവേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയാത്തവ മാത്രമേ ബിന്നില്‍ ഉപേക്ഷിക്കാന്‍ പാടുള്ളു. കഴിക്കാന്‍ ആവശ്യമായ ഭക്ഷണം മാത്രം പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കികളയാന്‍ പാടുള്ളതല്ല. ഓഫീസില്‍ മാത്രമല്ല. വീട്ടിലും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്'. സര്‍ക്കുലറില്‍ വ്യക്തമാക്കി.

400 ല്‍ അധികം ജീവനക്കാരുള്ള ഓഫീസില്‍ പലരും ഭക്ഷണം പാഴാക്കി കഴയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഓഫീസില്‍ ഭഷണം മാലിന്യം കൂടിപ്പോയപ്പോഴാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് കെ. കെ മനോജ് മനോരമന്യൂസിനോട് പ്രതികരിച്ചു. മാലിന്യ സംസ്‌കരണത്തിന് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും ഭക്ഷണം പാഴാക്കരുതെന്ന സന്ദേശം നല്‍കാനും ഒപ്പം മാലിന്യം നിയന്ത്രിക്കാനുമാണ് പിഴ ഈടാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പിഴ നിയപരമായി നിലനില്‍ക്കില്ലന്നാണ് ജീവനക്കാരുടെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group