30 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കാണ് എൽഡിഎഫ് പാനൽ പിടിച്ചെടുത്തത്. അങ്ങാടിക്കടവ് തിരുഹൃദയ യുപി സ്‌കൂളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. ബാങ്കിൽ യുഡിഎഫ് ഭരണസമിതി നടത്തിയ വെട്ടിപ്പിനും അഴിമതിക്കുമെതിരെയുള്ള ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
ഒരു കോടി രൂപവരെ വായ്‌പ അനധികൃതമായി നേടി കുടിശ്ശികയാക്കി നടപടി നേരിട്ട മുൻഭരണസമിതിക്കാരുടെ അഴിമതിയും, പല ഘട്ടങ്ങളിലായി ബാങ്ക് ഡയറക്ടർമാർ അയോഗ്യരാക്കപ്പെട്ടതും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി. അഴിമതി നിയമനങ്ങളിൽ അണികൾക്കുള്ള രോഷവും കാർഷികവായ്‌പ ഇഷ്ടക്കാർക്കും ബിനാമികൾക്കുമായി നൽകിയെന്ന ആക്ഷേപവും യുഡിഎഫിൻ്റെ തോൽവിക്ക് കാരണമായി.
إرسال تعليق