Join News @ Iritty Whats App Group

ഞാന്‍ എഴുതൂല, നെയ്മര്‍ ഫാനാണ്! മെസിയെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസുകാരിയുടെ ഉത്തരം

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ പരീക്ഷയില്‍ നാലാം ക്ലാസുകാര്‍ക്കുള്ള മലയാളം ചോദ്യ പേപ്പര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിയരുന്നു. അതിന്റെ പ്രധാനകാരണം ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയായിരുന്നു. മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം അതിലുണ്ടായിരുന്നു. മെസിയുടെ ജനനം, ഫുട്‌ബോള്‍ ജീവിതം, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ള ചോദ്യം.

കുഞ്ഞു ആരാധകരില്‍ ചിലര്‍ക്കെങ്കിലും ചോദ്യവും ചിത്രവും അത്ര രസിച്ചിരുന്നില്ല. ചോദ്യപേപ്പറില്‍ നെയ്മറും റൊണാള്‍ഡോയും എവിടെയെന്ന് ചില കുട്ടി ആരാധകര്‍ ചോദിച്ചുവെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. അതിന്റെ നേര്‍സാക്ഷ്യം ഇപ്പോള്‍ ഉത്തര കടലാസിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഒരു കുഞ്ഞു ബ്രസീലിയന്‍ ആരാധിക എഴുതിയ ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

മെസ്സിയെ കുറിച്ച് എഴുതാനുള്ള ചോദ്യത്തിന് തിരൂര്‍ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂളിലെ കൊച്ചു ബ്രസീല്‍ ആരാധിക റിസ ഫാത്തിമയുടെ ഉത്തരം ഇങ്ങനെയായിരുന്നു. ''ഞാന്‍ എഴുതൂല. ഞാന്‍ ബ്രസീല്‍

Post a Comment

أحدث أقدم
Join Our Whats App Group