Join News @ Iritty Whats App Group

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ഏപ്രില്‍ ,മെയ് മാസങ്ങളില്‍ ;മന്ത്രിമാരുടെ പരിഹാര അദാലത്ത്



തിരുവനന്തപുരം : മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടെനുബന്ധിച്ച് ഏപ്രില്‍,മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും . ഇന്ന് നടന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം.

താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കളക്‌ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പാരതിയുമായി വകുപ്പ് ഉദോഗ്യസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുക. ജില്ലാ തലത്തില്‍ അദാലത്തിന്റെ ചുമതല മന്ത്രിമാര്‍ക്ക് നിശ്ചയിച്ചു.

പരിഹാര അദാലത്തിന്റെ നടത്തിപ്പു ,സംഘാടനം, എന്നിവയുടെ ചുമതല ജില്ലാ കളക്ടര്‍ക്കാണ്. അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ 1 മുതല്‍ 10 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group