Join News @ Iritty Whats App Group

ഭാര്യവീട്ടുകാരോട് സ്വർണം ആവശ്യപ്പെട്ട യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി

ഭാര്യവീട്ടുകാരോട് സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറിയത് പരിഭ്രാന്തി പരത്തി. വിവാഹത്തിന് സ്വർണമോ മറ്റ് സമ്മാനങ്ങളോ ഭാര്യവീട്ടുകാർ നൽകിയിട്ടില്ലെന്നും, അത് നൽകാതെ താഴെ ഇറങ്ങില്ലെന്നും പറഞ്ഞാണ് യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ നിലയുറപ്പിച്ചത്. തെലങ്കാനയിലെ മേദക് മുനിസിപ്പൽ പരിധിയിലെ ഗാന്ധി നഗറിലെ 18-ാം വാർഡിലാണ് സംഭവം.

ശേഖർ എന്ന യുവാവാണ് സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 12 വർഷം മുമ്പ് ശേഖർ ഒരു യുവതിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ടുതന്നെ വിവാഹ സമ്മാനമായി പണമോ സ്വർണമോ ലഭിച്ചിട്ടില്ല.

പിന്നീട് ശേഖർ ഭാര്യവീട്ടുകാരുമായി അടുപ്പത്തിലായി. അതിനിടെ വിവാഹ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം ശേഖർ ഭാര്യയോട് പ്രകടിപ്പിച്ചു. ഈ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും അവിടെനിന്ന് ഒന്നും ലഭിച്ചില്ല. ഇതോടെയാണ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി പ്രതിഷേധിക്കാൻ ശേഖർ തീരുമാനിച്ചത്.

ശേഖറും ഭാര്യയും താമസിക്കുന്ന വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലാണ് ഇയാൾ കയറിയത്. വളരെ ഉയരമുള്ള പോസ്റ്റിന് മുകളിൽ കയറി ഇരുന്നതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ ശേഖറിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും സ്ഥലത്തെത്തി. ഇവരെല്ലാം ചേർന്ന് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് കൂട്ടാക്കിയില്ല. സ്വർണം ലഭിക്കാതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ശേഖർ. അതിനിടെ നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് പോസ്റ്റിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചു.

അതിനിടെ പൊലീസും സ്ഥലത്തെത്തി. ഡി.എസ്.പിയും മാർക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ബട്ടി ജഗപതിയും ശേഖറുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇദ്ദേഹം വൈദ്യുത പോസ്റ്റിൽ നിന്ന് ഇറങ്ങാൻ തയ്യാറായത്. പൊലീസുകാർ ഇയാളെ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗൺസിലിംഗ് നടത്തി. ഭാര്യാഭർത്താക്കന്മാരോട് സ്വർണം ആവശ്യപ്പെട്ട് വൈദ്യുത തൂണിൽ കയറിയ ശേഖർ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group