Join News @ Iritty Whats App Group

*കണ്ണൂരിൽ ഗെറ്റ് ടു ഗദറില്‍ പങ്കെടുത്ത 41കാരി സഹപാഠിക്കൊപ്പം ഒളിച്ചോടി*

          
വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്ത ഭര്‍തൃമതി സഹപാഠിക്കൊപ്പം ഒളിച്ചോടി. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ഈ സമയത്താണ് വീണ്ടും പരിചയം പുതുക്കിയ സഹപാഠിക്കൊപ്പം ഭര്‍തൃമതിയായ യുവതി നാടുവിട്ടത്.

പട്ടുവം സ്വദേശിനിയായ 41 കാരിയാണ് ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കല്യാശേരി മാങ്ങാട്ടെ ഭര്‍തൃഗൃഹത്തില്‍ നിന്നും പോയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തെരച്ചില്‍ നടത്തുകയും ബന്ധുഗൃഹങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പട്ടുവം സ്വദേശിയായ സഹോദരന്‍ കണ്ണപുരം പോലിസില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

കേസെടുത്ത പോലിസ് അന്വേഷണത്തില്‍ പട്ടുവം സ്വദേശിയായ ശശീന്ദ്രനെയും കാണാതായതായി കണ്ടെത്തി. ഇയാളും കഴിഞ്ഞ ദിവസം നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. മൊബെല്‍ ടവര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും മലപ്പുറം ജില്ലയില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group