Join News @ Iritty Whats App Group

ബൈക്കപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു; യുവാവിന് പരുക്ക്


മലപ്പുറം; ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. എം ബി ബി എസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സ(22) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് പരുക്കേറ്റു. അപകടമുണ്ടായത് ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു.

അപകടമുണ്ടായത് കോഴിക്കോട് - പാലക്കാട് ദേശീയ പാതയായ തിരൂര്‍ക്കാട് വെച്ചായിരുന്നു. ഇരുവരെയും പരിക്കേറ്റ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്‌ഫോന്‍സയുടെ ജീവന്‍ രക്ഷിക്കാനായില്ല പെരിന്തല്‍മണ്ണ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അല്‍ഫോന്‍സയും അശ്വിനും കോഴിക്കോട് നിന്നും വരുകയായിരുന്നു. തുരൂര്‍ക്കാട് ഐ ടി സിക്ക് മുന്നിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group