Join News @ Iritty Whats App Group

'പൂച്ചക്കുട്ടികളെ പോലെ സഭയിലിരിക്കാൻ കഴിയില്ല; തലശ്ശേരി ആർച്ച് ബിഷപ്പിന്റേത് വൈകാരിക പ്രസ്താവന': വിഡി സതീശൻ


തിരുവനന്തപുരം : നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ചനിലപാടിൽ പ്രതിപക്ഷം. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നതെങ്കിലും പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തര പ്രമേയ ചർച്ചയെന്നിരിക്കെ അത് നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. അതിന് തങ്ങൾ മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കുന്നതിന്റെ സൂചനകളുണ്ട്. പക്ഷേ ഉറപ്പ് ലഭിക്കും സമരം തുടരും. സഭ നടക്കണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. പക്ഷേ അതിന് പൂച്ചക്കുട്ടികളായി ഇരിക്കാൻ സാധിക്കില്ലെന്നും അവകാശങ്ങളിൽ വിട്ട് വിട്ടുവീഴ്ചക്കില്ലെന്നും സതീശൻ പറഞ്ഞു. നാളെ രാവിലെ എട്ടിന് യുഡിഎഫ് യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും സതീശൻ വ്യക്തമാക്കി. 

റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ മയപ്പെടുത്തിയാണ് സതീശന്റെ പ്രതികരണം. ബിഷപ്പിന്റേത് വൈകാരിക പ്രസ്താവനയാണെന്നും റബർ കർഷകരുടെ സങ്കടത്തിൽ നിന്നുണ്ടായതാണ് പ്രസ്താവനയാണെന്നും സതീശൻ പറഞ്ഞു. സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് മേൽ ആക്രമണം നടത്തുകയാണ്. സ്റ്റാൻ സ്വാമിയെ ജയിലിൽ അടച്ച് കൊന്നവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group