Join News @ Iritty Whats App Group

അടുത്ത 3 മണിക്കൂറിനുള്ളിൽ മഴയെത്തും!; കേരളത്തിലെ 2 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്


തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസ വാർത്ത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 2 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴ് മണിക്ക് ശേഷം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം പത്തനംതിട്ട, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. നാളെ മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഈ ദിവസങ്ങലിൽ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group