Join News @ Iritty Whats App Group

മാര്‍ച്ച് 20 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോ സൗജന്യ അരി വിതരണം ചെയ്യും

തിരുവനന്തപുരം; വേനലവധിക്കാലത്ത് 5 കിലോ അരി പൊതു വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനം. അരി ലഭിക്കുന്നത് 1 മുതല്‍ 8 വരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. സ്‌കൂളില്‍ നിന്ന് ഈ മാസം 20 മുതല്‍ അരി വിതരണം ചെയ്യും. കുട്ടുകളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്തി അരി വാങ്ങിക്കാം.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2 മാസമായുള്ള കുടിശിക വീട്ടുന്നതിനായി 50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 12 കോടി അടുത്തയാഴ്ച്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിന് ഓരോ ജില്ലയിലും വിവിധ മേഖലകളില്‍ നിന്നുള്ള 20 സ്‌കൂളുകള്‍ വീതം സംസ്ഥാനത്തെ 280 സ്‌കൂളുകളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണവും അരി വിതരണത്തിനോടൊപ്പം നടക്കും. 130 കോടി രൂപയാണ് ഇതിനായി വകവരുത്തിയിരിക്കുന്നത്. 42 ലക്ഷം മീറ്റര്‍ തുണി കൈത്തറി യൂണിഫോമിനായി സജ്ജമാക്കിയട്ടുണ്ട്. 10 ലക്ഷം കുട്ടികള്‍ക്ക് തുണി സജ്ജമാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group