Join News @ Iritty Whats App Group

ശബരിമലയിൽ 12 തീർത്ഥാടകർക്ക് കടന്നലിന്റെ കുത്തേറ്റു


പത്തനംതിട്ട: ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം. 12 തീർത്ഥാടകർക്ക് കടന്നലിന്റെ കുത്തേറ്റു. നാല് പേരെ പത്തനംതിട്ട ജനറൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. 

കുരങ്ങോ പരുന്തോ ആക്രമിച്ചതാണ് കടന്നൽ കൂട് ഇളകാൻ കാരണമെന്നാണ് നിഗമനം. അതേസമയം, കടന്നൽ ശല്യമുള്ളതിനാൽ സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കയറ്റി വിടുന്നത് നിരോധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group