Join News @ Iritty Whats App Group

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുത്! വിചിത്ര നിയമം നടപ്പിലാക്കാനൊരുങ്ങി രാജ്യം


ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന വിചിത്ര നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജ്യം.

കിംഗ് ജോങ്ങ് ഉന്നിൻ്റെ പത്ത് വയസുകാരിയായ ജൂ എയ് എന്ന പേരാണ് രാജ്യത്ത് അലിഖിത നിയമമായി നടപ്പിലാക്കുന്നത്. 

റിപ്പോർട്ടുകൾ അനുസരിച്ച് ജു എയ് എന്ന് പേരുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജനന സർട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാൻ അധികൃതർ നോട്ടിസ് പുറപ്പെടുവിച്ചു.

ഒരാഴ്ചയാണ് പേര് മാറ്റാനായി അനുവദിച്ചിരിക്കുന്ന സമയം. ഇത് സംബന്ധിച്ച് റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിൻ്റെ മകൾ ജൂ എയ് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

കിം ജോങ്ങ് ഉന്നിൻ്റെ മക്കളിൽ മൂന്ന് പേരെ മാത്രമാണ് പൊതുവേദിയിൽ കൊണ്ടുവന്നിട്ടുള്ളു.

Post a Comment

أحدث أقدم
Join Our Whats App Group