Join News @ Iritty Whats App Group

'സേഫ്‌ സ്‌കൂള്‍ ബസ്‌ 'ഓപ്പറേഷന്‍ നാളെമുതല്‍ ; പ്രത്യേക പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്‌



വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ വാഹനങ്ങളുടെ പ്രത്യേക പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്.

തിങ്കള്‍മുതല്‍ വെള്ളിവരെ സേഫ് സ്കൂള്‍ ബസ് ഓപ്പറേഷന്‍ നടത്തും. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തെതുടര്‍ന്നാണ് സുരക്ഷാപരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അടിയന്തരമായി ഉത്തരവിട്ടത്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളിലും വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലുമാണ് പ്രത്യേക സുരക്ഷാ പരിശോധന. രാവിലെ സ്കൂള്‍ തുടങ്ങിയതിനുശേഷമുള്ള സമയവും അവസാനിക്കുന്നതിനുമുമ്ബുള്ള സമയവുമായിരിക്കും പരിശോധന.

കുട്ടികള്‍ പരിഭ്രാന്തരാകുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പരിശോധന കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരോട് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയാല്‍ ഇ-–- ചെല്ലാന്‍ തയ്യാറാക്കുന്നതിനു പുറമെ തുടര്‍ സര്‍വീസുകള്‍ക്കുമുമ്ബ് അവ പരിഹരിച്ചെന്ന് ഉറപ്പുവരുത്തും. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍ടിഒ, സബ് ആര്‍ടിഒകളിലെയും എംവിഐ, എഎംവിഐമാരും പങ്കെടുക്കും.

*ഇവ പരിശോധിക്കും*
👉 വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കല്‍ കണ്ടീഷനും
👉വാഹനങ്ങളിലെ ഫയര് എക്സിങ്ക്യൂഷര്, എമര്‍ജന്‍സി വാതില്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, സ്പീഡ് ഗവര്‍ണര്‍, വാഹനത്തിന്റെ പൊതുവായ കണ്ടീഷന്‍, ഓവര്‍ലോഡ് എന്നിവ 
👉മദ്യപിച്ച്‌ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ബ്രീത്ത്  അനലൈസര്‍.

Post a Comment

أحدث أقدم
Join Our Whats App Group