Join News @ Iritty Whats App Group

അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തിൽ ഒളിച്ചിരുന്നു; വിശപ്പ് സഹിക്കാനാവാതെ വിദ്യാര്‍ത്ഥി തിരിച്ചെത്തി

ആലപ്പുഴ: അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തിൽ ഒളിച്ചിരുന്ന പതിന്നാലുകാരൻ വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി. വിദ്യാര്‍ത്ഥിക്ക് വിശപ്പ് സഹിക്കാനാവാതെ വന്നതോടെ തിരിച്ചെത്തുകയായിരുന്നു. മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കി.

രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാർഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വീട്ടുകാർക്ക് പരിഭ്രമമായത്. ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിച്ചില്ല. സമൂഹമാധ്യമങ്ങൾ വഴിയും വിദ്യാർഥിയെ കണ്ടെത്താൻ ശ്രമിച്ചു. ഇതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കാനാവാതെ ഉച്ചയോടെ തിരികെ വീട്ടിലെത്തുകയായിരുന്നു. ഹരിപ്പാട് പൊലീസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

Post a Comment

أحدث أقدم
Join Our Whats App Group