Join News @ Iritty Whats App Group

താല്‍ക്കാലിക വിസിയെ നിയന്ത്രിക്കാനുള്ള പ്രമേയം മരവിപ്പിച്ചു ; ഇടവേളയ്ക്ക് ശേഷം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അങ്കം വീണ്ടും

തിരുവനന്തപുരം : കേരളാ സാങ്കേതിക സര്‍വകലാശാല(കെ.ടി.യു)യില്‍ താന്‍ നിയമിച്ച താത്കാലിക െവെസ് ചാന്‍സലറെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റും ഗവേണിങ് ബോര്‍ഡും ചേര്‍ന്ന് കൊണ്ടുവന്ന അടിയന്തരപ്രമേയം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. ഇതോടെ, ഇടവേളയ്ക്കുശേഷം ഗവര്‍ണറും സര്‍ക്കാരുമായുള്ള പോരിനു കെ.ടി.യു. ഗോദയായി.

കെ.ടി.യു. സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ് തുടങ്ങിയ സമിതികള്‍ െകെക്കൊണ്ട ചട്ടവിരുദ്ധതീരുമാനങ്ങള്‍ തടഞ്ഞാണു ഗവര്‍ണറുടെ ഉത്തരവ്. വി.സിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതും ജീവനക്കാരെ വി.സി. സ്ഥലംമാറ്റിയതു പുനഃപരിശോധിക്കാന്‍ മറ്റൊരു സമിതി രൂപീകരിച്ചതും ഗവര്‍ണര്‍ക്കു വി.സി. അയയ്ക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റ് അംഗീകാരത്തിനു റിപ്പോര്‍ട്ട് ചെയ്യണമെന്ന തീരുമാനവുമാണു തടഞ്ഞത്. തന്റെ എതിര്‍പ്പോടെ െകെക്കൊണ്ട തീരുമാനങ്ങള്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു വി.സി: ഡോ. സിസാ തോമസ് ഗവര്‍ണറെ രേഖാമൂലം അറിയിച്ചതിനേത്തുടര്‍ന്നാണിത്.

ചോദ്യംചെയ്ത് സിന്‍ഡിക്കേറ്റ്

ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സിന്‍ഡിക്കേറ്റ് രംഗത്തെത്തി. സിന്‍ഡിക്കേറ്റിന്റെ വിശദീകരണം തേടാതെയാണു പ്രമേയം മരവിപ്പിച്ചതെന്നാണു വിമര്‍ശനം. സര്‍വകലാശാലാ നിയമത്തിലെ 10(3) വകുപ്പുപ്രകാരം ഉദ്യോഗസ്ഥരോ ഭരണസമിതികളോ െകെക്കൊണ്ട തീരുമാനങ്ങള്‍ ചാന്‍സലര്‍ക്കു മരവിപ്പിക്കാം. എന്നാല്‍, ഇത് വിശദീകരണം ചോദിച്ചശേഷമോ വേണ്ടിവന്നാല്‍ സര്‍ക്കാരിനോട് കൂടിയാലോചിച്ചോ ആകണം.

സിന്‍ഡിക്കേറ്റ് തീരുമാനത്തോടു താത്കാലിക വി.സി. വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിന്റെ അടിയന്തരപ്രമേയത്തോടു മാത്രമാണു വി.സി. വിയോജിച്ചത്. സര്‍ക്കാരുമായി ചാന്‍സലര്‍ കൂടിയാലോചന നടത്തിയതായി അറിയില്ലെന്നും സിന്‍ഡിക്കേറ്റ് പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group