Join News @ Iritty Whats App Group

പൊലീസുകാരുടെ സത്പ്രവൃത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കവുമായി കേരള പൊലീസ്


തിരുവനന്തപുരം: രൂക്ഷമാവുന്ന വിമര്‍ശനങ്ങള്‍ക്കിടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി കേരള പൊലീസ്. കഴിഞ്ഞ കുറച്ചേറെ നാളുകളായി കേരളാ പൊലീസ് വലിയ തോതിലാണ് വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പ്രത്യേകിച്ചും യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ പ്രവര്‍ത്തികള്‍‌ പൊലീസിന് നാണക്കേടുണ്ടാക്കുന്നുവെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയരുമ്പോള്‍. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്. അതിനായി പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചെയ്യുന്ന സത്പ്രവൃത്തികള്‍ സമൂഹത്തിന് മുന്നിലേക്കെത്തിക്കുവാനും അത്തരം പ്രവര്‍ത്തികള്‍ക്ക് അംഗീകാരവും ബഹുമതിയും നല്‍കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്. 

ഗുഡ് വര്‍ക്ക് സെല്ലിന് കീഴിലാണ് ഈ പുതിയ നീക്കം. ഡ്യൂട്ടിക്കിടയിലും അല്ലാതെയും പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന സത്പ്രവൃത്തികള്‍ രേഖപ്പെടുത്താനും അതിലൂടെ ബഹുമതി നേടാനുമുള്ള അവസരമാണ് കേരള പൊലീസില്‍ ഒരുങ്ങുന്നത്. പൊലീസുകാർക്ക് നേരിട്ടോ മേലുദ്യോഗസ്ഥർ മുഖാന്തിരമോ വിവരങ്ങൾ അയക്കാം. അർഹരായ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അംഗീകാരവും ബഹുമതികളും നൽകുമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്‍റെ ഓഫീസില്‍ നിന്നുള്ള സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. 

വ്യക്തിപരമായോ ഔദ്യോഗികമായോ ചെയ്യുന്ന മികച്ച പ്രവർത്തനങ്ങൾ, സാമൂഹിക പുരോഗതിക്ക് സഹായകമാകുന്ന പ്രവർത്തികൾ, വിദ്യാഭ്യാസം, കല, സാഹിത്യം കായികം, സിനിമ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചുവരുന്നവർക്കും വയോജന സംരക്ഷണവും, വനിതകളെയും കുട്ടികളെയും സഹായിക്കുന്ന രീതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്കും തുടങ്ങി, കേരള പോലീസിലെ സേനാംഗങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾക്കും കുട്ടികൾക്കും മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ വരെ ഈ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group