Join News @ Iritty Whats App Group

ഡെസ്കില്‍ താളം പിടിച്ചതിന് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു; നോട്ടീസ് നല്‍കും

മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്കൂളിലെ താല്‍ക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് കേസെടുത്തത്. ക്ലാസിലിരുന്ന് ഡസ്ക്കില്‍ താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച്‌ ഉയര്‍ത്തുകയും ചെയ്തത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശ പ്രകരമാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകണമെന്ന് കാണിച്ച്‌ അധ്യാപികയ്ക്ക് നോട്ടീസ് നല്‍കുമെന്ന് വണ്ടിപ്പെരിയാ‍ര്‍ സിഐ പറഞ്ഞു. കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

ടീച്ചര്‍ ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡെസ്ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കി. ഇതിനിടെ അതുവഴി വന്ന ജൂലിയറ്റ് എന്ന് അധ്യാപിക ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ശകാരിച്ചു. ഡസ്കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്ത് അടിക്കുകയായിരുന്നവെന്ന് വിദ്യാര്‍ത്ഥി പറയുന്നു. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മൂന്നാം ക്ലാസുകാരന്‍. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോള്‍ കുട്ടിയുടെ കരണത്ത് അടിയേറ്റ പാട് കണ്ടു. അപ്പോഴാണ് ടീച്ചര്‍ അടിച്ച വിവരം കുട്ടി പുറത്ത് പറയുന്നത്.

വേദന മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെ മകനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group