Join News @ Iritty Whats App Group

ബഡ്ജറ്റില്‍ ഉറച്ചുതന്നെ സര്‍ക്കാര്‍, ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നതെന്നും ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍ അതിന്റെ പിറകെ പോയി സമരം ചെയ്താല്‍ മറ്റ് വിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.

ക്ലിഫ് ഹൗസില്‍ തൊഴുത്ത് കെട്ടാന്‍ നാല്‍പ്പത് ലക്ഷമെന്നത് തെറ്റായ പ്രചാരണമാണെന്നും, ഹൗസിലെ ആകെയുളള പ്രവൃത്തിക്കാണ് ഈ നാല്‍പ്പത് ലക്ഷം അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ധന സെസ് കൂട്ടിയത് വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുമെന്നും ഭൂമിയുടെ ന്യായവില കൂട്ടിയത് പ്രതികൂലമായി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പക്ഷേ, ഒറ്റപ്പെട്ട കാര്യങ്ങള്‍ കണ്ട് പ്രതിപക്ഷം ബഡ്ജറ്റിനെ വിലയിരുത്തുന്നത് വളരെ ദു8ഖകരമാണെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീത അതിപ്രസരമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന് ജനങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുളള താല്‍പര്യവും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നേതാക്കൾക്കിടയിൽ നികുതി വർധന കുറയ്ക്കുമെന്ന നിലയിൽ സൂചനയുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ നികുതി കുറച്ചാൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിജയമാകുമെന്ന വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് ചില്ലിക്കാശ് കുറയ്ക്കേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group