Join News @ Iritty Whats App Group

കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്‍റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ


തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ കോൺവെന്‍റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടുതുറ കോൺവെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപ്പുര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതോടെ ഒപ്പമുള്ളവർ മുറിയ്ക്ക് പുറത്തെത്തി ജനലലിലൂടെ നോക്കിയപ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കോൺവെന്റ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പരിശോധന. അന്നപൂരണിയുടെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോണ്‍വന്റ് അധികൃതര്‍ പൊലീസിന് മൊഴി നല്‍കി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി കഠിനംകുളം പൊലിസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കന്യാസ്ത്രീയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്നപൂരണിയുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കൾ നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group