Join News @ Iritty Whats App Group

കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി



കൊല്ലം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ അതിർത്തിയിൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കൊണ്ടുവരികയായിരുന്ന പാൽ പിടികൂടിയത്.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്. വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മധുരയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ സംസ്കരണ യൂണിറ്റിലേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തിയത്.

രാവിലെ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ ഡോക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിവന്ന പരിശോധനയിലാണ് പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്.

സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം ലാബിൽ വിദഗ്ധ പരിശോധനയ്ക്കായി അയക്കും. ഫലം വരുന്നത് പോസിറ്റീവ് ആണെങ്കിൽ പാൽ നശിപ്പിക്കുകയും പാൽ വിതരണക്കാർക്കും യൂണിറ്റിനും എതിരെ നടപടി സ്വീകരിക്കും. തമിഴ്നാട്ടിൽ നിന്നും മായം കലർത്തിയ പാൽ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ആര്യങ്കാവിൽ പരിശോധന ശക്തമാക്കിയത്

പാൽ കൂടുതൽ ദിവസം കേട് കൂടാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group