Join News @ Iritty Whats App Group

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട യാത്രക്കിടെ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

കോട്ടയം: പാമ്പാടിയില്‍ ബൈക്കിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. നടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ. റോഡില്‍ പാമ്പാടി എട്ടാംമൈല്‍ ജങ്ഷനില്‍ ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം. പിന്നിൽ നിന്നെത്തിയ ടോറസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

മകന്റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കുശേഷം മകനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഷൈനി അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി.

ഷൈനി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മകന്‍ അഖിൽ നിസ്സാരവ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group