Join News @ Iritty Whats App Group

കണ്ണൂര്‍ സര്‍വകലാശാല വി.സി. പുനര്‍നിയമനത്തിനെതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും


കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അടക്കം ഈ കേസില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ചാന്‍സലര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. 

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയത് എന്ന് ഹര്‍ജിക്കാരുടെ വാദം.

Post a Comment

أحدث أقدم
Join Our Whats App Group