Join News @ Iritty Whats App Group

കണ്ണൂരില്‍ മയോണൈസ് കൂട്ടി ചിക്കന്‍ വിഭവം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട 7 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ




കണ്ണൂർ : ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. മയോണയ്‌സ് ഉപയോഗിച്ച്‌ ചിക്കന്‍ വിഭവം കഴിച്ച ഏഴ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച്‌ വരികയാണെന്ന് ഡോക്ടര്‍ അറിയിച്ചു.

ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് മറ്റു കുട്ടികള്‍ കഴിച്ചതെന്നാണ് വിവരം. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. നിരീക്ഷണത്തില്‍ വെച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഉടന്‍ തന്നെ കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അവശത കണ്ടാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group