ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെ 300 ഗ്രാം എം ഡി എം എ യുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ.
ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ജില്ലയിലെ എം ഡി എം എ മൊത്ത വ്യാപാരികളിലെ പ്രധാന കണ്ണി ആണ് ഇവർ. ബാംഗ്ലൂരു നിന്നും മൊത്തമായി മയക്കുമരുന്നി വാങ്ങി കണ്ണൂർ ജില്ലയിൽ മുഴുവനായും വില്പന നടത്തി വരുക ആയിരുന്നു ഇവർ.
ഇവരെ പറ്റി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം ഇവർ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ
ഇരിട്ടി സിഐ കെ.ജെ ബിനോയ്, റൂറൽ എസ്പി ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരാണ് പിടികൂടിയത്.
إرسال تعليق