Join News @ Iritty Whats App Group

കടുവ-കാട്ടാന പേടിയിൽ ഉറക്കം നഷ്ട്ടപ്പെട്ട് ആറളം ഫാം


ഇരിട്ടി: ആറളം ഫാമില്‍ കാട്ടാന വിളയാട്ടം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി ഫാമില്‍ വിവിധ ബ്ലോക്കുകളില്‍ വിളയാട്ടം തുടരുന്ന കാട്ടാനകളെ വനത്തിലേക്ക്‌ തുരത്താന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല.

ആനയും കടുവയുമായി ഫാമിന്‍റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്. ആറളം ഫാമിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്‍റെ ചുറ്റുമതിലും ഒന്നര ഏക്കര്‍ സ്ഥലത്തെ കുരുമുളക് തോട്ടവും കാട്ടാനക്കൂട്ടം ഇന്നലെ നശിപ്പിച്ചു. 
ഫാമിലെ ബ്ലോക്ക് അഞ്ചിലും ഒന്നിലുമായി കണ്ട കടുവയെക്കുറിച്ച്‌ രണ്ടുദിവസമായി വിവരങ്ങള്‍ ഒന്നുമില്ല. കാട്ടാനശല്യവും കടുവ ഭീഷണിയും ഉണ്ടായതിനെ തുടര്‍ന്ന് കള്ളുചെത്ത് തൊഴിലാളികള്‍ പടക്കം പൊട്ടിക്കുന്നതിനാല്‍ കടുവ വനത്തിലേക്കോ മറ്റു ജനവാസ മേഖലയിലേക്കോ മാറിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 80 കള്ളുചെത്ത് തൊഴിലാളികള്‍ മുന്‍കൂറായി പണമടച്ചാണ് തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവിടം വിട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. 
റബര്‍ ഒഴിച്ചുള്ള കാര്‍ഷികമേഖലയാണ് ബ്ലോക്ക് അഞ്ച്. കടുവയെ കണ്ടശേഷം ഇവിടെ തൊഴിലാളികള്‍ ഒന്നുംതന്നെ ജോലിക്ക് എത്താറില്ല. 
എത്തുന്ന തൊഴിലാളികളെ നഴ്സറിയിലേക്ക് മാറ്റി തൊഴില്‍ നല്‍കിയാണ് അധികൃതര്‍ സംരക്ഷിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവില്‍ ഓട്ടോറിക്ഷ തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്ത ഒറ്റയാനെ ഇനിയും വനത്തിലേക്ക് തുരത്താത്തത് പ്രവേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group