Join News @ Iritty Whats App Group

കർണാടക വനംവകുപ്പ് വരച്ച അതിർത്തി അടയാളപ്പെടുത്തൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് മായിച്ചു.

ഇരിട്ടി; കർണാടക ബ്രമഗിരി വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർസോൺ നിശ്ചയിക്കുന്നതിന് പഞ്ചായത്തിൽ രണ്ടാം കടവ് വാർഡിൽപ്പെട്ട കളിതട്ടും പാറയിൽ കർണാടക വനം വകുപ്പ് ഉദ്ധ്യോഗസ്ഥർ നടത്തിയ അതിർത്തി അടയാളപ്പെടുത്തൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് മായിച്ചു കളഞ്ഞു.രാവിലെപ്രതിഷേധവുമായി സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന സർക്കാറിനെതിരേയും കർണ്ണാടക വനം വകുപ്പിനെതിരേയും മുദ്രാവാക്യം വിളിക്കുകയും റോഡിൽ കുത്തിയിരുന്ന് കരിഓയിൽ ഒഴിച്ച് മായിച്ചു കളയുകയുമായിരുന്നു.  
 സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കർണാടകയുടെ വാഹനങ്ങൾ കേരളത്തിലെ അതിർത്തി കയറിയാൽ തിരിച്ചു പോകില്ലെന്നും യൂത്ത്‌കോൺഗ്രസ് മുന്നറിയിപ്പു നല്കി.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. എസ്സ് ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം, കെ വിനോദ് , ജോഷി മഞ്ഞപ്പള്ളി , ജിന്റോ പറയാനി , ഷീൻ കൂനങ്കി, ഷിജു മാത്യു , ജിൽജ് പാറക്കൽ, ബിനു കൊച്ചുപുര , ലിബിൻ ചക്കാലക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

أحدث أقدم
Join Our Whats App Group