Join News @ Iritty Whats App Group

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വീണ്ടും സന്ദര്‍ശക പാസ് നിലവില്‍ വന്നു.



പരിയാരം:കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വീണ്ടും സന്ദര്‍ശക പാസ് നിലവില്‍ വന്നു.

വ്യാഴാഴ്ച മുതലാണ് സന്ദര്‍ശക പാസ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കല്‍ കോളജുകളിലെന്നപോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് ഒന്നു മുതല്‍ നാലുവരെ വരെ സന്ദര്‍ശന പാസ് ലഭ്യമാണ്. 

അത്യാഹിത വിഭാഗം, ഐ.സി.യു, ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദര്‍ശക പാസ് മുഖാന്തരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകീട്ട് നാലു മുതല്‍ ആറുവരെ പാസ് ഇല്ലാതെയും സന്ദര്‍ശനം അനുവദിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അറിയിച്ചു. സഹകരണ മേഖലയിലായിരുന്നപ്പോള്‍ പാസ് ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്തശേഷം നിര്‍ത്തലാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group